ട്രെയിനിലേക്ക് അജ്ഞാതന്റ ഇഷ്ടികയേറ്; യാത്രക്കാരന് പരിക്ക്
Friday, July 5, 2024 8:42 PM IST
കുറ്റിപ്പുറം: ഓടുന്ന ട്രെയിനിലേക്ക് അജ്ഞാതന്‍ എറിഞ്ഞ ഇഷ്ടിക കൊണ്ട് യാത്രക്കാരന് പരിക്ക്. ചാവക്കാട് എടക്കഴിയൂര്‍ രായംമരക്കാര്‍ വീട്ടില്‍ ഷറഫുദീന്‍ മുസ്ലിയാര് (43) ക്കാണ് പരിക്കേറ്റത്. എഗ്മോര്‍-മംഗളൂരു ട്രെയിനിൽവച്ചാണ് സംഭവം.
കുറ്റിപ്പുറം റെയില്‍വേസ്റ്റേഷനില്‍നിന്നാണ് ഷറഫുദീൻ ട്രെയിനിൽ കയറിയത്. തുടർന്ന് യാത്രയ്ക്കിടെ ആരോ ഇഷ്ടിക കൊണ്ട് ട്രെയിനിനു നേരേ എറിയുകയായിരുന്നു.
ജനലിനടുത്തുള്ള സീറ്റിലാണ് ഷറഫുദീന്‍ ഇരുന്നിരുന്നത്. തുടർന്ന് ഇഷ്ടിക ജനലിലൂടെ ഇയാളുടെ ശരീരത്തിലേക്ക് വന്ന് വീഴുകയായിരുന്നു. സംഭവത്തിൽ ആർപിഎഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.