ല​ണ്ട​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി കെ​യ്‌​ര്‍ സ്റ്റാ​ര്‍​മ​റെ നി​യ​മി​ച്ച​താ​യി ബ​ക്കിം​ഗ്ഹാം കൊ​ട്ടാ​രം അ​റി​യി​ച്ചു. പ​ത്ര​കു​റി​പ്പി​ലൂ​ടെ​യാ​ണ് കൊ​ട്ടാ​രം തീ​രു​മാ​നം അ​റി​യി​ച്ച​ത്. ചാ​ള്‍​സ് രാ​ജാ​വ് സ്റ്റാ​ര്‍​മ​റെ സ​ര്‍​ക്കാ​ര്‍ രൂ​പി​ക​രി​ക്കാ​ന്‍ ക്ഷ​ണി​ച്ചി​രു​ന്നു.

ഋ​ഷി സു​ന​ക് പ്ര​ധാ​ന​മ​ന്ത്രി പ​ദം രാ​ജി​വ​ച്ച​തി​ന് പി​ന്നാ​ലെ ബ​ക്കിം​ഗ്ഹാം കൊ​ട്ടാ​ര​ത്തി​ലെ​ത്തി​യ സ്റ്റാ​ര്‍​മ​ര്‍ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​ന്‍ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ചാ​ൾ​സ് രാ​ജാ​വ് സ്റ്റാ​ർ​മ​റെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ക്ഷ​ണി​ച്ച​ത്. ബ്രി​ട്ട​ണി​ല്‍ പ​തി​നാ​ല് വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ലേ​ബ​ര്‍ പാ​ര്‍​ട്ടി അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​ത്.

നാ​നൂ​റി​ലെ സീ​റ്റു​ക​ള്‍ നേ​ടി​യാ​ണ് സ്റ്റാ​ര്‍​മ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ലേ​ബ​ര്‍ പാ​ര്‍​ട്ടി വി​ജ​യി​ച്ച​ത്. കെ​യ്ര്‍ സ്റ്റാ​ര്‍​മ​ര്‍ ഹോ​ള്‍​ബോ​ണ്‍ ആ​ന്‍​ഡ് സെ​ന്‍റ് പാ​ന്‍​ക്രാ​സി​ല്‍ നി​ന്നാ​ണ് വി​ജ​യി​ച്ച​ത്. യു​കെ​യി​ലെ ജ​ന​ങ്ങ​ള്‍ മാ​റ്റ​ത്തി​നാ​യി വോ​ട്ട് ചെ​യ്തു​വെ​ന്നാ​ണ് വി​ജ​യ​ത്തി​ന് ശേ​ഷം കെ​യ്ര്‍ സ്റ്റാ​ര്‍​മ​ര്‍ പ്ര​തി​ക​രി​ച്ച​ത്.