രാഷ്ട്രീയം വ്യത്യസ്തമെങ്കിലും തൃശൂർ മേയര്‍ തന്റെ ഫണ്ട് വിനിയോഗിച്ചു: സുരേഷ് ഗോപി
Friday, July 5, 2024 6:46 PM IST
തൃശൂര്‍: രാഷ്ട്രീയം വ്യത്യസ്തമെങ്കിലും തൃശൂർ മേയര്‍ തന്റെ ഫണ്ട് വിനിയോഗിച്ചെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ജനങ്ങള്‍ക്ക് വേണ്ടി ഫണ്ട് വിനിയോഗിച്ച മേയറോട് ആദരവും സ്നേഹവും മാത്രമാണ് തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മേയര്‍ക്കെതിരെ നില്‍ക്കുന്നത് ആരെന്ന് ജനത്തിന് അറിയാം. അവരെ ജനം കൈകാര്യം ചെയ്താല്‍ മതി. അവരെ നിങ്ങള്‍ നിലയ്ക്ക് നിര്‍ത്തണം. അതിന് നിങ്ങള്‍ക്ക് അവകാശമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
ജനം സുരേഷ് ഗോപിയെ ജയിപ്പിച്ചത് വലിയ പ്രതീക്ഷയോടെയാണെന്ന് മേയര്‍ എം.കെ. വർഗീസ് പറഞ്ഞു. തൃശൂരിന്റെ വികസനത്തിനായി വലിയ വലിയ സംരംഭങ്ങള്‍ സുരേഷ് ഗോപിയുടെ മനസിലുണ്ടെന്നും മേയര്‍ പറഞ്ഞു.