ഭ​ര​ണ​പ​ക്ഷ എം​എ​ല്‍​മാ​രെ മു​ഖ്യ​മ​ന്ത്രി തി​രു​ത്തി; സ്ഥി​രീ​ക​രി​ച്ച് എ.​കെ.​ശ​ശീ​ന്ദ്ര​ന്‍
ഭ​ര​ണ​പ​ക്ഷ എം​എ​ല്‍​മാ​രെ മു​ഖ്യ​മ​ന്ത്രി തി​രു​ത്തി; സ്ഥി​രീ​ക​രി​ച്ച് എ.​കെ.​ശ​ശീ​ന്ദ്ര​ന്‍
Friday, July 5, 2024 1:03 PM IST
തി​രു​വ​ന​ന്ത​പു​രം: പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി​യോ​ഗ​ത്തി​ല്‍ ഭ​ര​ണ​പ​ക്ഷ എം​എ​ല്‍​മാ​രെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ തി​രു​ത്തി​യ കാ​ര്യം സ്ഥി​രീ​ക​രി​ച്ച് മ​ന്ത്രി എ.​കെ​.ശ​ശീ​ന്ദ്ര​ന്‍. സ​ഭ​യി​ല്‍ കാ​ര്യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​മ്പോ​ള്‍ ഭ​ര​ണ​ക​ക്ഷി എം​എ​ല്‍​എ​മാ​ര്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​താ​യി ശ​ശീ​ന്ദ്ര​ന്‍ പ്ര​തി​ക​രി​ച്ചു.

വാ​ഴൂ​ര്‍ സോ​മ​നും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നു​മാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ത്ത​ര​ത്തി​ല്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. മാ​ധ്യ​മ​ങ്ങ​ള്‍ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​തു​കൊ​ണ്ട് ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ഉ​പ​ദേ​ശം ന​ല്‍​കി​യ​താ​ണ്. ഇ​ക്കാ​ര്യം മ​റ്റു​ള്ള​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു​ള്ള​തു​കൊ​ണ്ടാ​ണ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി യോ​ഗം വി​ളി​ച്ച് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

നി​യ​മ​സ​ഭ​യി​ൽ ടൂ​റി​സം, വ​നം വ​കു​പ്പു​ക​ൾ​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​തി​നാ​ണ് സി​പി​എ​മ്മി​ലെ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​യും സി​പി​ഐ​യി​ലെ വാ​ഴൂ​ർ സോ​മ​നെ​യും എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി ശാ​സി​ച്ച​ത്. ഇ​തി​നാ​യി മാ​ത്രം യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത മു​ഖ്യ​മ​ന്ത്രി​യു​ടെ ന​ട​പ​ടി അ​സാ​ധാ​ര​ണ​മാ​ണെ​ന്ന് വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.

ആ​ക്കു​ളം കാ​യ​ൽ പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി നീ​ണ്ടു പോ​കു​ന്ന​തി​ൽ ടൂ​റി​സം വ​കു​പ്പി​ന്‍റെ അ​ലം​ഭാ​വം ക​ട​കം​പ​ള്ളി ആ​രോ​പി​ച്ച​തും വ​നംവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കൊ​ണ്ട് വ​നാ​തി​ർ​ത്തി​യി​ൽ ഉ​ള്ള​വ​ർ​ക്കു ജീ​വി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്ന് വാ​ഴൂ​ർ സോ​മ​ൻ തു​റ​ന്ന​ടി​ച്ച​തു​മാ​ണ് പി​ണ​റാ​യി​യെ പ്ര​കോ​പി​പ്പി​ച്ച​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<