ദോഹയിൽനിന്ന് കരിപ്പുരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി
Friday, July 5, 2024 1:02 PM IST
ദോഹ: ഖത്തറിലെ ദോഹയില്‍ നിന്ന് കരിപ്പുരിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. ഇന്ന് ഉച്ചയ്ക്ക് 12.35ന് പുറപ്പെട്ട് രാത്രി 7.30 ഓടെ കരിപ്പുരിൽ എത്തേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്.
വ്യാഴാഴ്ച രാത്രിയാണ് വിമാനം റദ്ദാക്കിയ വിവരം യാത്രക്കാർക്ക് ലഭിച്ചത്.