ഹത്രാസ് ദുരന്തത്തിന് ഉത്തരവാദി യുപി സര്‍ക്കാര്‍: രാഹുല്‍ ഗാന്ധി
Friday, July 5, 2024 11:24 AM IST
ലക്നോ: ഹത്രാസ് ദുരന്തത്തിന് ഉത്തരവാദി യുപി സര്‍ക്കാരെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സംഭവത്തില്‍ സര്‍ക്കാരിന് ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും രാഹുല്‍ പ്രതികരിച്ചു.
ഹത്രാസ് ദുരന്തത്തില്‍ പരിക്കേറ്റവരെയും മരിച്ചവരുടെ കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം കുറവാണ്. മരിച്ചവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും കൂടുതല്‍ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
ഭോലെ ബാബ എന്നറിയപ്പെടുന്ന മതപ്രഭാഷകൻ നാരായൺ സാകർ ഹരിയുടെ സത്സംഗത്തിനിടെ ചൊവ്വാഴ്ച വൈകുന്നേരമാണ് തിക്കിലും തിരക്കിലും പെട്ട് ഹത്രാസിൽ നിരവധിപേർ മരിച്ചത്. ഭോലെ ബാബയ്ക്കായി ഉത്തർപ്രദേശ് പോലീസ് വ്യാഴാഴ്ച മെയിൻപുരിയിലെ രാംകുതിർ ചാരിറ്റബിൾ ട്രസ്റ്റിൽ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഇയാളെ ഇതുവരെയും കണ്ടെത്താനായില്ല.