ചെല്ലാനത്ത് ഹർത്താൽ തുടങ്ങി; നാട്ടുകാർ തീരദേശപാത ഉപരോധിക്കുന്നു
Friday, July 5, 2024 7:33 AM IST
കൊച്ചി: രൂക്ഷമായ കടലാക്രമണത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ ചെല്ലാനത്ത് ഹർത്താൽ തുടങ്ങി.
പ്രതിഷേധത്തിന്റെ ഭാഗമായി നാട്ടുകാരുടെ നേതൃത്വത്തിൽ തീരദേശപാത ഉപരോധിക്കുകയാണ്. സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.
നിലവിൽ ചെല്ലാനം മുതൽ പുതിയതോടുവരെ ടെട്രോപോഡ് സ്ഥാപിച്ചിട്ടുണ്ട്. കണ്ണമാലിയിൽ കടലാക്രമണം രൂക്ഷമാണെന്നും നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചെന്നും നാട്ടുകാർ പറഞ്ഞു.