ജ​റു​സ​ലേം: ഹി​സ്ബു​ള്ള ഭീ​ക​ര​ർ ന​ട​ത്തി​യ റോ​ക്ക​റ്റ് ആ​ക്ര​മ​ണ​ത്തി​ൽ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ട​താ​യി ഇ​സ്രാ​യേ​ൽ സൈ​ന്യം അ​റി​യി​ച്ചു. വ്യാ​ഴാ​ഴ്ച ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഡെ​പ്യൂ​ട്ടി ക​മ്പ​നി ക​മാ​ൻ​ഡ​റാ​യ ഇ​റ്റാ​യ് ഗേ​ലി​യ (38) ആ​ണ് മ​രി​ച്ച​ത്.

തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ലെ​ബ​ന​നി​ലെ ട​യ​ർ സി​റ്റി​യി​ൽ വ​ച്ച് ഹി​സ്ബു​ൾ ക​മാ​ൻ​ഡ​ർ മു​ഹ​മ്മ​ദ് ന​മേ​ഹ് നാ​സ​റി​നെ ഇ​സ്രാ​യേ​ൽ സൈ​ന്യം കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നു പ്ര​തി​കാ​ര​മാ​യി 200 ഓ​ളം റോ​ക്ക​റ്റു​ക​ളും മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും വ​ട​ക്ക​ൻ ഇ​സ്രാ​യേ​ലി​ലേ​ക്ക് ഹി​സ്ബു​ള്ള വി​ക്ഷേ​പി​ച്ചി​രു​ന്നു.

ഹി​സ്ബു​ള്ള​യ്ക്കെ​തി​രെ ശ​ക്ത​മാ​യ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്ന് ഇ​സ്രാ​യേ​ൽ സൈ​ന്യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സം ഹ​മാ​സും ഇ​സ്രാ​യേ​ലി​ലേ​ക്ക് റോ​ക്ക​റ്റ് ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.