നീലക്കടലായി മറൈൻ ഡ്രൈവ്; ഇന്ത്യൻ ടീമിന്റെ മെഗാ റോഡ്ഷോ ആരംഭിച്ചു
Thursday, July 4, 2024 5:57 PM IST
മുംബൈ: ട്വന്റി-20 ലോകചാമ്പ്യന്മാരായ ഇന്ത്യൻ ടീമിന്റെ മെഗാ റോഡ്ഷോ മുംബൈ മറൈൻ ഡ്രൈവിൽ ആരംഭിച്ചു. വലിയ ജനക്കൂട്ടമാണ് താരങ്ങൾക്കൊപ്പം വിജയം ആഘോഷിക്കാനായി മറൈൻ ഡ്രൈവിൽ എത്തിച്ചേർന്നിട്ടുള്ളത്.
മറൈൻ ഡ്രൈവ് മുതൽ വാങ്കഡെ സ്റ്റേഡിയം വരെയാണ് റോഡ് ഷോ ക്രമീകരിച്ചിട്ടുള്ളത്. ചാമ്പ്യൻസ് 2024 എന്ന് പേര് നൽകിയിട്ടുള്ള ബസിലാണ് താരങ്ങൾ യാത്രചെയ്യുന്നത്.
ഇന്ന് പുലർച്ചെയാണ് താരങ്ങൾ ഡൽഹി വിമാനത്താവളത്തിൽ എത്തിയത്. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശേഷം തീരുമാനിച്ചിരുന്നത് പ്രകാരമാണ് ആരാധകരോടൊത്ത് വിജയം ആഘോഷിക്കാനായി താരങ്ങൾ റോഡ് ഷോ നടത്തുന്നത്.