ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ അൽപസമയത്തിനകം
Thursday, July 4, 2024 4:59 PM IST
റാഞ്ചി: ഹേമന്ത് സോറന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി വൈകുന്നേരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ജാര്‍ഖണ്ഡിന്റെ 13 ആമത് മുഖ്യമന്ത്രിയായാണ് ഹേമന്ത് സോറന് അധികാരമേല്‍ക്കുന്നത്.
ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന് സര്‍ക്കാര്‍ രൂപീകരിക്കാനായി നേരത്തെ ഹേമന്ത് സോറനെ ക്ഷണിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയ ഹേമന്ത് സോറനെ വീണ്ടും മുഖ്യമന്ത്രിയാക്കാൻ ഇന്ത്യാ മുന്നണി എംഎൽഎമാരുടെ യോഗത്തിൽ തീരുമാനിച്ചിരുന്നു.
തുടർന്ന് മുഖ്യമന്ത്രി ചംപൈ സോറൻ സ്ഥാനം രാജിവച്ചിരുന്നു. പിന്നാലെ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് ഹേമന്ത് സോറൻ ഗവർണറെ കണ്ടിരുന്നു.