ഹൃദയാഘാതം; പത്തനംതിട്ട സ്വദേശി ബഹറിനിൽ മരിച്ചു
Thursday, July 4, 2024 3:50 PM IST
മനാമ: ഹൃദയാഘാതത്തെത്തുടർന്ന് പത്തനംതിട്ട സ്വദേശിയായ യുവാവ് ബഹറിനിൽ മരിച്ചു. അടൂർ ആനന്ദപ്പളളി തെങ്ങും തറയിൽ വൈശാഖ് (28) ആണ് മരിച്ചത്.
സഹപ്രവർത്തകർ വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ച് വന്നപ്പോൾ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കമ്പനിയുടേയും ബഹറിൻ പ്രതിഭയുടേയും നേതൃത്വത്തിൽ ചെയ്തുവരികയാണ്.
ഒക്ടോബറിൽ വൈശാഖിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. 2019 മുതൽ ഇയാൾ ബഹറിനിലുണ്ട്. പിതാവ്: ഹരിക്കുട്ടൻ. മാതാവ്: പ്രീത. സഹോദരൻ: വിഘ്നേഷ്.