ദിസ്പുര്‍: ആസാമിലെ രണ്ടാംഘട്ട പ്രളയത്തില്‍ സ്ഥിതി രൂക്ഷമാകുന്നു. 29 ജില്ലകളിലായി 16.50 ലക്ഷത്തിലധികം ജനങ്ങളെ ബാധിച്ച വെള്ളപ്പൊക്കത്തില്‍ ഇതുവരെ 46 പേര് മരിച്ചു. എട്ടുപേരാണ് ബുധനാഴ്ച മാത്രം മരിച്ചത്.
ബാര്‍പേട്ട, ബിശ്വനാഥ്, കച്ചാര്‍, ചറൈഡിയോ, ചിരാംഗ്, ദരാംഗ്, ധേമാജി, ധുബ്രി, ദിബ്രുഗഡ്, ഗോള്‍പാറ, ഗോലാഘട്ട്, ഹൈലകണ്ടി, ഹോജായ്, ജോര്‍ഹട്ട്, കാംരൂപ്, കാംരൂപ് മെട്രോപൊളിറ്റന്‍, ഈസ്റ്റ് കര്‍ബി ആംഗ്ലോംഗ്, ലഖ്കിംപൂര് ആംഗ്ലോംഗ്, വെസ്റ്റ് കര്ബിം ആംഗ്ലോംഗ്, വെസ്റ്റ് കാര്ബിം ആംഗ്ലോംഗ്, എന്നിവിടങ്ങളെയാണ് വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചത്.
ധുബ്രിയെ ആണ് പ്രളയം ഏറ്റവും ബാധിച്ചത്. 2.23 ലക്ഷത്തിലധികം ആളുകള്‍ ദുരിതത്തിലായി. ദാരാംഗിലെ 1.84 ലക്ഷത്തോളം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്. നിമതിഘട്ട്, തേസ്പൂര്, ഗുവാഹത്തി, ഗോള്‍പാറ, ധുബ്രി എന്നിവിടങ്ങളില്‍ ബ്രഹ്മപുത്ര അപകടകരമായ രീതിയിലാണ് കവിഞ്ഞൊഴുകുന്നത്.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വ്യാഴാഴ്ച മാലിഗാവ്, പാണ്ഡു തുറമുഖം, ഗുവാഹത്തി മെട്രോപൊളിറ്റന്‍ ഏരിയയിലെ ടെമ്പിള്‍ ഘട്ട് പ്രദേശങ്ങളിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കാസിരംഗ ദേശീയോദ്യാനത്തില്‍ 17 വന്യമൃഗങ്ങള്‍ മുങ്ങിച്ചത്തു. 72 മൃഗങ്ങളെ അധികൃതര്‍ രക്ഷപ്പെടുത്തി. പാര്‍ക്കിലെ 173 ഫോറസ്റ്റ് ക്യാമ്പുകള്‍ വെള്ളത്തിനടിയിലാണ്.
മേയിലാണ് ആസാമില്‍ ആദ്യം പ്രളയം സംഭവിച്ചത്. പിന്നീട് ജൂണ്‍ പകുതിയ്ക്ക് ശേഷം വീണ്ടും വെള്ളപ്പൊക്കം ഉണ്ടായി. ദുരത്തില്‍പ്പെട്ട 8,377 പേരെ ഇതുവരെ രക്ഷപ്പെടുത്തി. ദേശീയ ദുരന്ത നിവാരണസേന, സംസ്ഥാന ദുരന്ത നിവാരണസേന, അഗ്നിശമനസേന, സൈന്യം, അര്‍ധ സൈനികസേന അടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.