ബിഹാറിൽ മൂന്നുവയസുകാരി വെടിയേറ്റു കൊല്ലപ്പെട്ടു
Thursday, July 4, 2024 1:37 AM IST
പാറ്റ്ന: ബിഹാറിൽ വെടിയേറ്റ് മൂന്നുവയസുകാരി കൊല്ലപ്പെട്ടു. പാറ്റ്ന ജില്ലയിലെ ദനാപൂർ മേഖലയിലുള്ള രൂപസ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ രാം ജയ്പാൽ നഗറിലാണ് സംഭവം.
നെഞ്ചിൽ വെടിയേറ്റ മൂന്ന് വയസുകാരിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 103, ആയുധ നിയമത്തിലെ സെക്ഷൻ 27 എന്നിവ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ വകുപ്പുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.