സിനിമ സെറ്റിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ട് കത്തിച്ചു; പ്രദേശവാസികൾക്ക് ശ്വാസ തടസം
Wednesday, July 3, 2024 9:20 PM IST
കൊച്ചി: സിനിമ സെറ്റിന്റെ അവശിഷ്ടങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിനെ തുടർന്ന് എറണാകുളം ഏലൂരിൽ മാലിന്യ പുക പടർന്നു. തുടർന്ന് പ്രദേശവാസികൾക്ക് ശ്വാസ തടസം അനുഭവപ്പെട്ടു.
ഗുരുവായൂർ അമ്പല നടയിൽ എന്ന സിനിമയുടെ സെറ്റിന്റെ അവശിഷ്ടങ്ങളാണ് കൂട്ടിയിട്ട് കത്തിച്ചത്. പ്ലാസ്റ്റിക്കും മറ്റു വസ്തുക്കളും കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു.
തുടർന്ന് പ്രദേശത്ത് വലിയ പുക ഉയരുകയായിരുന്നു. പിന്നാലെ പ്രദേശവാസികൾ പ്രതിഷേധവുമായി എത്തിയതോടെ ഫയർഫോഴ്സ് സ്ഥലത്ത് എത്തി തീ അണച്ചു.