കാര്യവട്ടം കാമ്പസിലെ സംഘര്‍ഷം; എംഎൽഎമാർക്കെതിരേ കേസ്
Wednesday, July 3, 2024 7:25 PM IST
തിരുവനന്തപുരം: കാര്യവട്ടം കാമ്പസിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എംഎല്‍എമാർക്കെതിരേ പോലീസ് കേസെടുത്തു. ചാണ്ടി ഉമ്മന്‍, എം. വിന്‍സെന്റ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.
ഇവർക്ക് പുറമേ 20 കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. പോലീസുകാരന് നേര്‍ക്ക് കല്ലെറിഞ്ഞെന്നും, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നുമാണ് എഫ്ഐആറില്‍ വ്യക്തമാക്കിയിരിക്കുന്നത്.
കാര്യവട്ടം കാമ്പസിലെ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി എംഎല്‍എമാരുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രിയില്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചിരുന്നു.