ഹത്രാസ് ദുരന്തം; യുപി സർക്കാർ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചു
Wednesday, July 3, 2024 5:59 PM IST
ലക്നോ: ഹത്രാസ് ദുരന്തത്തിൽ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ. ഹൈക്കോടതി റിട്ട. ജഡ്ജിയുടെ നേതൃത്വത്തിൽ സംഭവം അന്വേഷിക്കും. ദുരന്തങ്ങള്‍ ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ചൊവ്വാഴ്ച ഒരു ആത്മീയ നേതാവിന്റെ പരിപാടിക്കിടെയാണ് അപകടമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് 122 പേരാണ് മരിച്ചത്. 80,000 പേർക്ക് മാത്രമായിരുന്നു പരിപാടിയിൽ അനുമതിയുള്ളത്.
എന്നാൽ വന്നത് രണ്ടര ലക്ഷത്തോളം ആളുകളാണ് എന്നാണ് കണക്ക്. ഇത്രയധികം ആളുകളെ നിയന്ത്രിക്കാൻ ആകെയുണ്ടായിരുന്നത് 40 പോലീസുകാർ മാത്രമായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.