ലോറി പെട്ടെന്നു തിരിഞ്ഞു, പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചുകയറി; ഏഴുപേർക്ക് പരിക്ക്
ലോറി പെട്ടെന്നു തിരിഞ്ഞു, പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചുകയറി; ഏഴുപേർക്ക് പരിക്ക്
Wednesday, July 3, 2024 12:47 PM IST
കൊല്ലം: ലോറിക്ക് പിന്നിൽ കെഎസ്ആർടിസി ലോ ഫ്‌ളോര്‍ ബസ് ഇടിച്ച് ഏഴുപേർക്ക് പരിക്കേറ്റു. കൊല്ലം ബൈപ്പാസിൽ നീരാവിൽ പാലത്തിന് സമീപത്തെ അടിപ്പാതയിൽ ഇന്നു പുലർച്ചെ 4.30-നാണ് അപകടമുണ്ടായത്.

ദേശീയ പാത നിർമാണത്തിനായുള്ള സാമഗ്രികളുമായി പോകുകയായിരുന്ന ലോറി പെട്ടെന്ന് വലതുവശത്തേക്ക് തിരിഞ്ഞതോടെ പിന്നിൽനിന്നു വന്ന ബസ് ഇടിക്കുകയായിരുന്നു. കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിൽ അഞ്ച് യാത്രക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളു.

ഇവർക്കു പുറമേ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും അപകടത്തിൽ പരിക്കേറ്റു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<