ഇന്ത്യന്‍ ടീം തിരിച്ചെത്തുന്നത് വൈകും
ഇന്ത്യന്‍  ടീം തിരിച്ചെത്തുന്നത് വൈകും
Wednesday, July 3, 2024 8:12 AM IST
ബാര്‍ബഡോസ്: ടി20 ലോകകചാമ്പ്യന്‍മാരായ ടീം ഇന്ത്യ നാട്ടില്‍ തിരിച്ചെത്തുന്നത് വൈകും. ചുഴലിക്കാറ്റും മോശം കാലാവസ്ഥയും തുടരുന്നതാണ് കാരണം. കഴിഞ്ഞ ദിവസം കാലാവസ്ഥ മെച്ചപ്പെട്ടെങ്കിലും വീണ്ടും അവസ്ഥ മോശമാകുകയായിരുന്നു.

ബുധനാഴ്ച്ച രാത്രി എട്ടോടെ ടീം ഡല്‍ഹിയില്‍ എത്തുമെന്നായിരുന്നു നേരത്തെ വന്നിരുന്ന വിവരം. എന്നാല്‍ വ്യാഴാഴ്ച രാവിലെ മാത്രമെ ടീം എത്തുകയുള്ളുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

താരങ്ങളും കുടുംബാംഗങ്ങളും സപ്പോര്‍ട്ടിംഗ് സ്റ്റാഫും ബിസിസിഐ ഉന്നതരും ലോകകപ്പിന് ശേഷം ബാര്‍ബഡോസില്‍ കുടുങ്ങിയിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരും ബാര്‍ബഡോസിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<