പൂനെ-സോലാപൂർ ഹൈവേയിൽ വാഹനാപകടം; അഞ്ച് പേർ മരിച്ചു
Wednesday, July 3, 2024 6:47 AM IST
മുംബൈ: മഹാരാഷ്ട്രയിലെ പൂനെ-സോലാപൂർ ഹൈവേയിൽ കാർ അപകടത്തിൽപ്പെട്ട് അഞ്ച് പേർ മരിച്ചു. തെലുങ്കാന സ്വദേശികളാണ് മരിച്ചത്.
ഭിഗ്വാൻ പോലീസ് സ്റ്റേഷൻ പരിധിയിലെ ദലാജ് ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. മുംബൈയിൽ നിന്നും തെലുങ്കാനയിലേക്ക് പോവുകയായിരുന്ന കാറിൽ ആറു പേരാണ് ഉണ്ടായിരുന്നത്. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം.
പരിക്കേറ്റയാൾ ചികിത്സയിലാണ്. മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി.