കാര്യവട്ടം ക്യാമ്പസിൽ കെഎസ്യു നേതാവിനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതായി പരാതി
Tuesday, July 2, 2024 11:59 PM IST
തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിൽ കെഎസ്യു നേതാവിനെ എസ്എഫ്ഐ പ്രവർത്തകർ തട്ടിക്കൊണ്ടുപോയി ഇടിമുറിയിൽ ഇട്ട് മർദിച്ചതായി പരാതി. കെഎസ്യു ജില്ലാ ജോയിന്റ് സെക്രട്ടറി സാഞ്ചോസിനാണ് മര്‍ദനമേറ്റത്. ഇയാളെ പോലീസ് ആശുപത്രിയിൽ എത്തിച്ചു.
എസ്എഫ്ഐ നേതാവായ അജന്ത് അജയ്യുടെ നേതൃത്വത്തിലായിരുന്നു മര്‍ദനം എന്നാണ് ആരോപണം. പുറത്ത് പോയി വന്ന സാഞ്ചോസിനെ ഒരു സംഘം ചേർന്ന് ഹോസ്റ്റലിലെ ഇടി മുറിയിൽ കൊണ്ട് പോയി മര്‍ദിക്കുകയായിരുന്നു എന്നാണ് പരാതി.
സംഭവം കണ്ട ചില വിദ്യാർഥികളാണ് വിവരം പോലീസിൽ അറിയിച്ചത്. തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്.