ചോദ്യങ്ങൾ മാറി; കണ്ണൂർ സർവകലാശാലയിൽ ഇന്ന് നടക്കാനിരുന്ന പരീക്ഷ മാറ്റി
Tuesday, July 2, 2024 9:41 PM IST
കണ്ണൂർ: ചോദ്യങ്ങൾ മാറിയതിനെ തുടർന്ന് കണ്ണൂർ സർവകലാശാലയിൽ ഇന്ന് നടക്കാനിരുന്ന പരീക്ഷ മാറ്റി. ഇന്ന് നടക്കേണ്ടിയിരുന്ന രണ്ടാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി പരീക്ഷയുടെ ചോദ്യങ്ങളാണ് മാറിപ്പോയത്.
മറ്റൊരു വിഷയത്തിന്റെ ചോദ്യങ്ങളാണ് പരീക്ഷക്കായി എത്തിച്ചത്. തുടർന്ന് പരീക്ഷ മാറ്റിവയ്ക്കുകയായിരുന്നു.
സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് വൈസ് ചാൻസലർ അറിയിച്ചു.