തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 49 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വാ​ര്‍​ഡു​ക​ളി​ല്‍ ജൂ​ലൈ 30ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ എ ​ഷാ​ജ​ഹാ​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി അ​റി​യി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​നാ​ട് വാ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ജൂ​ലൈ നാ​ലി​ന് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കും. വോ​ട്ടെ​ണ്ണ​ല്‍ ജൂ​ലൈ 31 ന് ​രാ​വി​ലെ 10 മ​ണി​ക്ക് ന​ട​ക്കും.

മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ല്‍ വ​ന്നു. ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ആ ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശം മു​ഴു​വ​നും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ അ​ത​ത് വാ​ര്‍​ഡു​ക​ളി​ലു​മാ​ണ് പെ​രു​മാ​റ്റ​ച്ച​ട്ടം ബാ​ധ​കമായിരിക്കുക.

നാ​മ​നി​ര്‍​ദ്ദേ​ശ​പ​ത്രി​ക ജൂ​ലൈ നാ​ല് മു​ത​ല്‍ 11 വ​രെ സ​മ​ര്‍​പ്പി​ക്കാം. സൂ​ക്ഷ്മ പ​രി​ശോ​ധ​ന ജൂ​ലൈ 12 ന് ​ന​ട​ത്തും. സ്ഥാ​നാ​ര്‍​ഥിത്വം പി​ന്‍​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ 15 ആ​ണ്.

ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ​യി​ലെ വാ​ര്‍​ഡ് 18 പെ​രി​ങ്ക​ളം (ജ​ന​റ​ല്‍), കാ​ങ്കോ​ല്‍ ആ​ല​പ്പ​ട​മ്പ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ഏ​ഴ് ആ​ല​ക്കാ​ട് (സ്ത്രീ ​സം​വ​ര​ണം), പ​ടി​യൂ​ര്‍ ക​ല്ല്യാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ഒ​ന്ന് മ​ണ്ണേ​രി(​സ്ത്രീ സം​വ​ര​ണം) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.