വൈസ്ചാൻസലർമാർ ഇനിമുതൽ "കുലഗുരു'; പദവിയുടെ പേരുമാറ്റത്തിന് മധ്യപ്രദേശിൽ സർക്കാർ അംഗീകാരം
Tuesday, July 2, 2024 4:13 PM IST
ഭോപ്പാർ: മധ്യപ്രദേശിലെ സർവകലാശാലകളിലെ വൈസ്ചാൻസലർമാർ ഇനിമുതൽ കുലഗുരു എന്ന് അറിയപ്പെടും. പേരുമാറ്റത്തിന് മന്ത്രിസഭ അംഗീകാരം നൽകി.
രാജ്യത്തിന്റെ സംസ്കാരവും ഗുരുപാരമ്പര്യവുമായി ബന്ധപ്പെട്ടതാണ് പേരുമാറ്റം. ഇത്തരം മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി മോഹൻ യാദവ് അറിയിച്ചു.
മറ്റ് സംസ്ഥാനങ്ങളും ഈ പേരുമാറ്റത്തോട് താൽപര്യം അറിയിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും ഈ പേരുമാറ്റം നടപ്പാക്കും. ഈ മാസം ഗുരുപൂർണിമ ആഘോഷിക്കുന്നതിനാൽ തീരുമാനത്തിന്റെ പ്രാധാന്യം വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.