ന്യൂ​ഡ​ല്‍​ഹി: തെ​ക്ക്പ​ടി​ഞ്ഞാ​റ​ന്‍ ഡ​ല്‍​ഹി​യി​ലു​ള്ള ഹ​യാ​ത്ത് റീ​ജ​ന്‍​സി ഹോ​ട്ട​ലി​ലെ ഷെ​ഡ് ത​ക​ര്‍​ന്നു​വീ​ണ് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്. പ​ഞ്ചാ​ബ് സ്വ​ദേ​ശി​ക​ളാ​യ ദ​ബ​തി​ക​ള്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ഇ​രു​വ​രും ഫോ​ര്‍​ട്ടി​സ് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യ്ക്ക് ശേ​ഷം മ​ട​ങ്ങി.

തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ലു​ധി​യാ​ന​യി​ല്‍ നി​ന്നു​ള്ള അ​മി​ത് ജ​യ്‌​നും ഭാ​ര്യ രെ​വ ജെ​യ്‌​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഹോ​ട്ട​ലി​ലെ പൂ​ളി​ന് സ​മീ​പം നി​ല്‍​ക്കു​ന്ന സ​മ​യ​ത്താ​ണ് ഇ​രു​വ​രു​ടെ​യും മു​ക​ളി​ലേ​ക്ക് ഷെ​ഡ് ത​ക​ര്‍​ന്നു​വീ​ണ​ത്.

സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്നു​വീ​ണി​രു​ന്നു.