രാ​ജി​വ​യ്ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍ ത​ള്ളി മ​ണി​പു​ര്‍ മു​ഖ്യ​മ​ന്ത്രി
രാ​ജി​വ​യ്ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍ ത​ള്ളി മ​ണി​പു​ര്‍ മു​ഖ്യ​മ​ന്ത്രി
Monday, July 1, 2024 6:44 PM IST
ഇം​ഫാ​ല്‍: മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​യ്ക്കു​മെ​ന്ന ത​ര​ത്തി​ലു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ള്‍ മ​ണി​പു​ര്‍ മു​ഖ്യ​മ​ന്ത്രി എ​ന്‍.​ബി​രേ​ന്‍ സിം​ഗ് ത​ള്ളി. തന്‍റെ മ​ന്ത്രി​സ​ഭ രാ​ജി​വ​ച്ചാ​ല്‍ ജ​ന​ങ്ങ​ളെ ആ​ര് ന​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ ന​ല്‍​കു​ന്ന​ത് മാ​ധ്യ​മ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്ക​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​നം പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന ഈ ​സ​മ​യ​ത്ത് താ​ന്‍ സ്ഥാ​നം ഒ​ഴി​യി​ല്ലെ​ന്നും ബി​രേ​ന്‍ സിം​ഗ് പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ കൂ​ടെ താ​ന്‍ എ​ന്നും ഉ​ണ്ടാ​കുമെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

"മാ​ധ്യ​മ​ങ്ങ​ള്‍ തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ കൊ​ടു​ക്കു​ന്ന​ത് ചി​ല​രെ സ​ന്തോ​ഷി​പ്പി​ക്കു​മാ​യി​രി​ക്കും എ​ന്നാ​ല്‍ ഭൂ​രി​പ​ക്ഷം ജ​ന​ങ്ങ​ളും പ​രി​ഭ്രാ​ന്ത​രാ​കും. അ​ത്ത​ര​ത്തി​ലു​ള്ള സാ​ഹ​ച​ര്യം ഒ​ഴു​വാ​ക്ക​ണം.'-​ബി​രേ​ന്‍ സിം​ഗ് പ​റ​ഞ്ഞു.
Related News
<