ജീവനക്കാർ കുറവ്; കരിപ്പുരില്‍ നിന്നുള്ള രണ്ട് വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ
Monday, July 1, 2024 3:05 PM IST
കോഴിക്കോട്: കരിപ്പുരില്‍ നിന്ന് ഇന്നു പുറപ്പെടേണ്ടിയിരുന്ന രണ്ടു വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. ജീവനക്കാരുടെ കുറവ് ചൂണ്ടിക്കാട്ടിയാണ് വിമാനങ്ങള്‍ റദ്ദാക്കിയത്.
വൈകുന്നേരം ആറിന് കരിപ്പുരില്‍ നിന്നു ഷാര്‍ജയിലേക്ക് പോകേണ്ട വിമാനവും രാത്രി 10.10ന് അബുദാബിയിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്.