ഡ​ൽ​ഹി : രാ​ജ്യ​ത്ത് വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പാ​ച​ക വാ​ത​ക​ത്തി​ന്‍റെ വി​ല കു​റ​ച്ചു.ഹോ​ട്ട​ലു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന 19 കി​ലോ സി​ലി​ണ്ട​റി​ന് 31 രൂ​പ കു​റ​ഞ്ഞു. 1,655 രൂ​പ​യാ​ണ് പു​തു​ക്കി​യ വി​ല.

1685.50 രൂ​പ​യി​ല്‍ നി​ന്നാ​ണ് വി​ല 1,655ല്‍ ​എ​ത്തി​യ​ത്. നേരത്തെ, ജൂ​ണ്‍ ഒ​ന്നി​നു സി​ലി​ണ്ട​റി​ന് 70.50 രൂ​പ കു​റ​ച്ചിരുന്നു.ഒരുമാസം തി​ക​യു​മ്പോ​ഴാ​ണ് വീ​ണ്ടും വി​ല കു​റ​ച്ചത്.

അതേ സമയം, ഗാ​ര്‍​ഹി​കാ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള​ള സി​ലി​ണ്ട​റി​ന്‍റെ വി​ല നി​ല​വി​ല്‍ കു​റ​ച്ചി​ട്ടി​ല്ല.