മാസപ്പടി കേസ്; സിഎംആർഎൽ ജീവനക്കാർ നൽകിയ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും
Monday, July 1, 2024 6:31 AM IST
കൊച്ചി: മാസപ്പടി കേസ് അന്വേഷണത്തിനെതിരെ സിഎംആർഎൽ ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എക്സാലോജിക്കിന് കൈമാറിയ പണത്തിന്റെ സ്രോതസ് കണ്ടെത്തേണ്ടത് ഉണ്ടെന്നും ഇഡി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
കേസിൽ വിശദമായ അന്വേഷണം ആവശ്യമാണ്. സിഎംആർഎല്ലിനെതിരെ നിരവധി പരാതികൾ കിട്ടിയിട്ടുണ്ട്. എന്നാൽ പരാതികൾ നൽകിയവരുടെ പേരുകൾ വെളിപ്പെടുത്താനാകില്ലെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു.
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മാസപ്പടി കേസ് ഉൾപ്പെടെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പാർട്ടി കമ്മിറ്റികളിൽനിന്ന് വലിയ വിമർശനമാണ് ഏൽക്കേണ്ടിവരുന്നത്.