ഇന്ത്യന്‍ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
Sunday, June 30, 2024 7:54 PM IST
ന്യൂഡല്‍ഹി: ടി20 ലോകകപ്പ് കിരീടം നേടിയ ടീം ഇന്ത്യയ്ക്ക് 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. പ്രഖ്യപനം നടത്തിയത് ബിസിസിഐ സെക്രട്ടറി ജയ് ഷാ.
ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകകപ്പ് സ്വന്തമാക്കിയത്. ഫൈനലില്‍ ഏഴ് റണ്‍സിനാണ് രോഹിതും സംഘവും വിജയിച്ചത്.
രണ്ടാം തവണയാണ് ഇന്ത്യ ടി20 ലോകകപ്പ് സ്വന്തമാക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ടി20 ലോകകപ്പിലാണ് ഇന്ത്യ ആദ്യമായി ചാമ്പ്യന്മാരായത്.