കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്
Sunday, June 30, 2024 1:12 PM IST
മലപ്പുറം: കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്. കാട്ടുമുണ്ട സംസ്ഥാന പാതയിലാണ് സംഭവം.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് തൊട്ടടുത്ത ബസ് വെയിറ്റിംഗ് ഷെഡ് ഇടിച്ച് തകർത്തു. മദ്രസ വിട്ട് ഓട്ടോയിൽ വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.