ഇഡി നീക്കത്തെക്കുറിച്ച് അറിയില്ല, പാര്‍ട്ടിയെ വേട്ടയാടുകയാണ് ലക്ഷ്യം: എം.എം.വര്‍ഗീസ്
Saturday, June 29, 2024 10:57 AM IST
തൃശൂർ: കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ തന്നെ പ്രതിചേര്‍ക്കാനുള്ള ഇഡി നീക്കത്തെക്കുറിച്ച് അറിയില്ലെന്ന് സിപിഎം തൃശൂള്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ്. ചാനല്‍ വാര്‍ത്തകളിലൂടെയാണ് വിവരം അറിഞ്ഞതെന്നും വര്‍ഗീസ് പ്രതികരിച്ചു.
പാര്‍ട്ടിയെ വേട്ടയാടുകയാണ് ലക്ഷ്യം. കേന്ദ്ര അന്വേഷണ ഏജന്‍സികളെ കേന്ദ്രം പ്രതിപക്ഷത്തിനെതിരേ ഉപയോഗിക്കുകയാണ്. കരുവന്നൂര്‍ കേസിലും അതാണ് കണ്ടത്.
അന്തരീക്ഷത്തില്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ഉണ്ടെന്നല്ലാതെ ഇത് സംബന്ധിച്ച് ഒന്നും അറിയില്ല. അറിയാത്ത കാര്യങ്ങളെക്കുറിച്ച് മുന്‍കൂറായി പ്രതികരിക്കാന്‍ കഴിയില്ലെന്നും വര്‍ഗീസ് പറഞ്ഞു.