ഭര്‍ത്താവിന് ജോലി വാഗ്ദാനം ചെയ്ത് ഭാര്യയില്‍ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിൽ
Saturday, June 29, 2024 7:33 AM IST
സുല്‍ത്താന്‍ബത്തേരി: ഭര്‍ത്താവിന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഭാര്യയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ യുവാവ് അറസ്റ്റിൽ. ഡൽഹി ജാമിയ നഗര്‍ സ്വദേശിയായ അര്‍ഹം സിദ്ധീഖിയെ (34) ആണ് പോലീസ് അറസ്റ്റുചെയ്തത്.
ഡൽഹിയിൽനിന്നാണ് പ്രതി പിടിയിലായത്. നെന്മേനി കോടതിപ്പടി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
2023 ൽ ആണ് കേസിനാസ്പതമായ സംഭവം. ഖത്തറില്‍ ജോലി ചെയ്ത് വരുന്ന യുവതിയുടെ ഭര്‍ത്താവിന് മെച്ചപ്പെട്ട ജോലി വാഗ്ദാനം ചെയ്താണ് സമീര്‍ കബളിപ്പിച്ചത്. സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോര്‍ഡിനേറ്റര്‍ ആണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
പല തവണകളായി രണ്ട് ലക്ഷം രൂപയാണ് ഓണ്‍ലൈന്‍ ആയി അര്‍ഹം സിദ്ധീഖിയുടെ അക്കൗണ്ടിലേക്ക് അയപ്പിച്ചത്. ശേഷം ജോലി നല്‍കാതെയും പരാതിക്കാരുടെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തും കബളിപ്പിക്കുകയായിരുന്നു.
കേസില്‍ മുഖ്യപ്രതിയായ കണ്ണൂര്‍ തലശേരി പാറാല്‍ സ്വദേശിയായ ബദരിയ മന്‍സില്‍ പി.പി. സമീര്‍(46) എന്നയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.