ക​ൽ​പ്പ​റ്റ: സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​ത്തി​ൽ പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജ് അ​ധി​കൃ​ത​ർ​ക്ക് വീ​ഴ്ച പ​റ്റി​യെ​ന്ന് അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ. റി​പ്പോർ​ട്ട് അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ വൈ​സ് ചാ​ൻ​സ​ല​ർ​ക്ക് കൈ​മാ​റി.

മു​ൻ ഡീ​ൻ എം.​കെ. നാ​രാ​യ​ണ​ൻ, മു​ൻ അ​സി. വാ​ർ​ഡ​ൻ പ്ര​ഫ​സ​ർ കാ​ന്ത​നാ​ഥ​ൻ എ​ന്നി​വ​ർ​ക്ക് ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ൽ.

വി​ഷ​യ​ത്തി​ൽ ഡീ​ൻ എം.​കെ. നാ​രാ​യ​ണ​ൻ കൃ​ത്യ​മാ​യി ഇ​ട​പെ​ട്ടി​ല്ല. അ​സി. വാ​ർ​ഡ​ൻ ഹോ​സ്റ്റ​ലി​ൽ ഒ​ന്നും ശ്ര​ദ്ധി​ച്ചി​ല്ല. വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലാ​യി​രു​ന്നു​വെ​ന്നുമാ​ണ് അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

ഇ​രു​വ​രും നി​ല​വി​ൽ സ​സ്പെ​ഷ​നി​ലാ​ണ്. വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല വി​സി​യാ​ണ് സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​വു​പ​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യ​മി​ച്ച​ത്. മൂ​ന്ന് അം​ഗ ക​മ്മീ​ഷ​നാ​ണ് സം​ഭ​വം അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.