തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തെ ആ​ശു​പ​ത്രി​ക​ളു​ടെ പേ​രു മാ​റ്റു​ന്നു​വെ​ന്ന​ത് അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ പ്ര​ചാ​ര​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്.

ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, ന​ഗ​ര ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, ന​ഗ​ര കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ ഇ​നി​യും ആ ​പേ​രു​ക​ളി​ൽ ത​ന്നെ അ​റി​യ​പ്പെ​ടും. നെ​യിം ബോ​ർ​ഡു​ക​ളി​ൽ ആ ​പേ​രു​ക​ളാ​ണ് ഉ​ണ്ടാ​കു​ക.

ബ്രാ​ൻ​ഡിം​ഗാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച ആ​യു​ഷ്മാ​ൻ ആ​രോ​ഗ്യ മ​ന്ദി​ർ, ആ​രോ​ഗ്യം പ​ര​മം ധ​നം എ​ന്നീ ടാ​ഗ് ലൈ​നു​ക​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. മ​റി​ച്ചു​ള്ള പ്ര​ച​ര​ണം തെ​റ്റാ​ണെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.