എക്സാലോജിക്കിന് സിഎംആർഎൽ നൽകിയ പണത്തിന്റെ സ്രോതസ് കണ്ടെത്തണം; ഇഡി കോടതിയിൽ
Friday, June 28, 2024 9:36 PM IST
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ സ്ഥാപനമായ എക്സാലോജിക്കിന് കരിമണൽ കമ്പനിയായ സിഎംആർഎൽ നൽകിയ പണത്തിന്റെ സ്രോതസ് കണ്ടെത്തേണ്ടതുണ്ടെന്ന് ഇഡി ഹൈക്കോടതിയിൽ. സിഎംആർഎല്ലിന്റെ കണക്കുകൾ പലതും കൃത്രിമമാണെന്നും ഇഡി കോടതിയെ അറിയിച്ചു.
മാസപ്പടി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ കമ്പനി ജീവനക്കാർ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
ഈ സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ കിട്ടിയിട്ടുണ്ടെന്നും പേരുകൾ വെളുപ്പെടുത്താനാകില്ലെന്നും എൻഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചു.