ബിആര്‍എസിന് വീണ്ടും തിരിച്ചടി; ഒരു എംഎല്‍എ കൂടി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു
Friday, June 28, 2024 7:04 PM IST
ഹൈദരാബാദ്: കെ.ചന്ദ്രശേഖര്‍ റാവുവിന്റെ ബിആര്‍എസ് പാര്‍ട്ടിയില്‍ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു. ചെവെല്ല എംഎല്‍എ കാലെ യാദൈയ്യ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡിയുടെ സാന്നിധ്യത്തിലാണ് യാദൈയ്യ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണം നഷ്ടപ്പെട്ടതിന് ശേഷം ബിആര്‍എസില്‍ നിന്ന് കോണ്‍ഗ്രസില്‍ ചേരുന്ന ആറാമത്തെ എംഎല്‍എ ആണ് യാദൈയ്യ.
കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 39 സീറ്റുകളില്‍ വിജയിച്ച ബിആര്‍എസിന്റെ എംഎല്‍എമാരുടെ എണ്ണം ഇതോടെ 32 ആയി. ഒരു സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു.