പോക്സോ കേസ് റദ്ദാക്കണമെന്ന് യെദിയൂരപ്പ; അറസ്റ്റ് തടഞ്ഞ് കർണാടക ഹൈക്കോടതി
Friday, June 28, 2024 6:20 PM IST
ബംഗളൂരു: പോക്സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ കർണാടക ഹൈക്കോടതിയിൽ ഹർജി നൽകി. പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിൽ വ്യാഴാഴ്ച സിഐഡി യെദിയൂരപ്പയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു.
കേസിൽ വിശദമായ എതിർസത്യവാങ്മൂലം സമർപ്പിക്കാൻ സിഐഡിയോട് കോടതി ആവശ്യപ്പെട്ടു. അതുവരെ യെദിയൂരപ്പയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിച്ചു.
ഈ കേസിൽ ജൂണ്‍ 17ന് സിഐഡി യെദിയൂരപ്പയെ മൂന്നു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഫെബ്രുവരി രണ്ടിന് ബംഗളൂരുവിലെ ഡോളേഴ്സ് കോളനിയിലുള്ള വസതിയിൽ അമ്മയ്ക്കൊപ്പം പരാതി നല്‍കാനെത്തിയ പതിനേഴുകാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നതാണ് യെദിയൂരപ്പയ്ക്കെതിരേയുള്ള കേസ്.