"പച്ചയാണ് മക്കളെ അവധിയില്ല'; ബാഗ് പായ്ക്ക് ചെയ്തോളൂ: പത്തനംതിട്ട ജില്ലാ കളക്ടർ
Friday, June 28, 2024 6:14 AM IST
പത്തനംതിട്ട: മഴ കുറഞ്ഞതിനാൽ പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയില്ലെന്നും ഹോംവർക്ക് ചെയ്ത് ബാഗ് പായ്ക്ക് ചെയ്തോളാൻ ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.
"ഇന്ന് അവധിയൊന്നുമില്ല, ഗ്രീൻ ആണ് മക്കളെ, ഹോം വർക്കൊക്കെ ചെയ്ത് ബാഗ് പായ്ക്ക് ചെയ്തോളു' എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിലെ കളക്ടറുടെ കമന്റ്. ധാരാളം പേരാണ് ജില്ലാ കളക്ടറുടെ പേജിൽ അവധിയുണ്ടോ എന്ന് ചോദിച്ച് എത്തിയത്. ഇതിനു മറുപടിയായിട്ടാണ് കളക്ടർ കമന്റ് ഇട്ടത്.
കളക്ടറുടെ മറുപടിക്ക് രണ്ടായിരത്തോളം പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. ജില്ലയിൽ വെള്ളിയാഴ്ച ഗ്രീൻ അലർട്ടാണ്. അതിനാൽ അവധിയില്ലെന്ന് രസകരമായ കമന്റിലൂടെയാണ് കളക്ടർ വിദ്യാർഥികൾക്ക് മറുപടി നൽകിയത്.