ഇസ്രായേൽ സൈനിക താവളത്തിൽ റോക്കറ്റ് ആക്രമണം
Friday, June 28, 2024 4:08 AM IST
ബെയ്റൂട്ട്: വടക്കൻ ഇസ്രായേലിലെ സൈനിക താവളത്തിലേക്ക് ഹിസ്ബുള്ള ഭീകരർ റോക്കറ്റ് ആക്രമണം നടത്തി. ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് പ്രതികാരമായിട്ടാണ് വ്യാഴാഴ്ച ആക്രമണം നടത്തിയതെന്ന് ഹിസ്ബുള്ള അറിയിച്ചു.
വടക്കുകിഴക്കൻ ലെബനനിലെ ഹിസ്ബുള്ള ഭീകരർക്കു നേരെ കഴിഞ്ഞ ദിവസം ഇസ്രായേൽ സൈനികർ നടത്തിയ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. ഇസ്രായേൽ സൈനികർക്കു നേരെ ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ച് ആക്രമണം നടത്തുമെന്ന് ഹിസ്ബുള്ള ഭീകരർ മുന്നറിയിപ്പ് നൽകി.
ഹിസ്ബുള്ളയ്ക്കെതിരെ വരും ദിവസങ്ങളിൽ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രായേൽ സൈനിക വക്താവ് പറഞ്ഞു.