കൊല്ലത്ത് വീട്ടുമുറ്റത്ത് ജീർണിച്ച മൃതദേഹം
Thursday, June 27, 2024 7:53 PM IST
കൊല്ലം: കടയ്ക്കലിൽ മധ്യവയസ്കന്റെ ജീർണിച്ച മൃതദേഹം വീട്ടുമുറ്റത്ത് കണ്ടെത്തി. കടയ്ക്കൽ മറുപുറംകുന്നിൽ വീട്ടിൽ ബൈജുവാണ് മരിച്ചത്.
ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തൂങ്ങി മരിച്ചതിന്റെ തെളിവുകൾ സ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ട്. തൂങ്ങിനിന്ന മൃതദേഹം ദിവസങ്ങൾ കഴിഞ്ഞതോടെ നിലത്തുവീണതാകാമെന്നാണ് കരുതുന്നത്. മൃഗങ്ങള്‍ മൃതദേഹം കടിച്ചു വലിച്ചതായും സംശയിക്കുന്നുണ്ട്.
കൂലിപ്പണിക്കാരനായ ബൈജുവിന്റെ ഭാര്യയും മക്കളും കല്ലറ മുതുവിളയിലാണ് താമസം. ഒരാഴ്ചയായി ബൈജുവിനെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. നിരന്തരം ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് സഹോദരൻ ബിജു വീട്ടിൽ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.