ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു
Wednesday, June 26, 2024 8:28 PM IST
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. ചൊവ്വാഴ്ച രാവിലെ 10.30ന് പത്തപ്പിരിയം വായനശാലക്ക് സമീപമായിരുന്നു സംഭവം.
എടവണ്ണ പുള്ളാട്ട് ജസീർ ബാബുവും രണ്ടു കുട്ടികളുമാണ് സ്കൂട്ടറിലുണ്ടായിരുന്നത്. പുക ഉയരുന്നതുകണ്ട് മറ്റു വാഹനങ്ങളിലെ യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് സ്കൂട്ടർ നിർത്തിയ ജസീർ കുട്ടികളുമായി ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.
സ്കൂട്ടർ പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സ് ഉൾപ്പടെയുള്ളവർ സ്ഥലത്ത് എത്തി.