സിപിഎം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ചു; ബിജെപി പ്രവർത്തകർക്ക് 10 വർഷം കഠിന തടവ്
Wednesday, June 26, 2024 3:07 PM IST
പാലക്കാട്: കിഴക്കഞ്ചേരിയിൽ സിപിഎം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ആറു ബിജെപി പ്രവർത്തകർക്ക് പത്തു വർഷം കഠിന തടവ്.
കോരഞ്ചിറ ചീരക്കുഴി സ്വദേശികളായ സുദീഷ്, ബിജു, പ്രസാദ്, അഭിലാഷ്, കണ്ണൻ, മണികണ്ഠൻ എന്നിവരെയാണ് പാലക്കാട് അതിവേഗ കോടതി ശിക്ഷിച്ചത്. തെളിവില്ലാത്തതിനാൽ കേസിലെ ഒന്നും രണ്ടും പ്രതികളെ വെറുതെ വിട്ടു.
2017 ലാണ് സംഭവം. സിപിഎം കിഴക്കഞ്ചേരി ലോക്കൽ സെക്രട്ടറി സുദേവൻ, സിഐടിയു തൊഴിലാളിയായ വാസു എന്നിവരെ പ്രതികൾ ആക്രമിക്കുകയായിരുന്നു. കേസിൽ എട്ട് ബിജെപി പ്രവർത്തകരാണ് അറസ്റ്റിലായത്.