വൈദ്യുതാഘാതമേറ്റെന്ന് സംശയം; കേബിള്‍ ടിവി ടെക്നീഷന്‍ മരിച്ച നിലയില്‍
Wednesday, June 26, 2024 10:08 AM IST
ആലപ്പുഴ: കേബിള്‍ ടിവി ടെക്നീഷന്‍ വഴിയരികില്‍ മരിച്ച നിലയില്‍. ആലപ്പുഴ ആര്യാട് അയ്യങ്കാളി ജംഗ്ഷന് സമീപം താമസിക്കുന്ന പ്രദീഷ്(28) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഇയാള്‍ കേബിള്‍ അറ്റകുറ്റപ്പണിക്ക് പോയിരുന്നു. രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. വൈദ്യുതാഘാതം ഏറ്റാണ് മരണമെന്നാണ് സംശയിക്കുന്നത്.