ദുബായിൽ കെട്ടിടത്തിനു മുകളിൽനിന്നു വീണ് യുവാവ് മരിച്ചു
Wednesday, June 26, 2024 6:25 AM IST
ആലപ്പുഴ: ദുബായിൽ ബഹുനില കെട്ടിടത്തിന് മുകളിൽനിന്നു വീണ് മലയാളി യുവാവ് മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം തനീം വീട്ടിൽ ഗഫൂറിന്റെ മകൻ ആരിഫ് അലി (29) ആണ് മരിച്ചത്.
എസി ടെക്നീഷനായ ആരിഫ് ജോലിക്കിടെ വീണ് മരിക്കുകയായിരുന്നു. ആരിഫ് അഞ്ചുമാസം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്. വിവരമറിഞ്ഞ് ബന്ധുക്കൾ ദുബായിലേക്ക് തിരിച്ചു.