പിതാവുമായി വഴക്കിട്ട് കൗമാരക്കാരൻ ടെറസിൽ നിന്നും ചാടി ജീവനൊടുക്കി
Wednesday, June 26, 2024 6:07 AM IST
മുംബൈ: പിതാവുമായി വഴക്കിട്ട് കൗമാരക്കാരൻ ടെറസിൽ നിന്നും ചാടി ജീവനൊടുക്കി. മുംബൈയിലെ കാണ്ടിവാലി പ്രദേശത്താണ് സംഭവം. 22 നില കെട്ടിടത്തിന്റെ ടെറസിൽ നിന്നും ചാടി പ്രഥമ കൃഷ്ണ നായിക് (19) ആണ് മരിച്ചത്.
ഒരു മാളിലെ പിസ കടയിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് ഇയാൾ. രക്തത്തിൽ കുളിച്ചുകിടക്കുന്ന നായിക്കിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണംസംഭവിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.