അമൃതപാൽ സിംഗ് പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്തില്ല
Wednesday, June 26, 2024 12:37 AM IST
ന്യൂഡൽഹി: ദേശീയ സുരക്ഷാ നിയമപ്രകാരം തടവിലാക്കപ്പെട്ട് അസമിലെ ജയിലിൽ കഴിയുന്നതിനാൽ ഖാദൂർ സാഹിബ് എംപിയും വാരിസ് പഞ്ചാബ് ദേ നേതാവുമായ അമൃതപാൽ സിംഗിന് പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞില്ല.
പഞ്ചാബിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മറ്റ് 12 എംപിമാർ ചൊവ്വാഴ്ച പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്തു. പഞ്ചാബിൽ 13 ലോക്സഭാ മണ്ഡലങ്ങളുണ്ട്.
കോൺഗ്രസിന്റെ ഗുർജീത് സിംഗ് ഔജ്ല സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമാണ് അമൃത്പാൽ സിംഗിന്റെ പേര് വിളിച്ചത്. എന്നാൽ അദ്ദേഹം ഹാജരായില്ല. എംപിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനായി ജയിലിൽ നിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമൃതപാൽ സിംഗ് ജൂൺ 11 ന് പഞ്ചാബ് സർക്കാരിന് കത്തെഴുതിയിരുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ ഇമാൻ സിംഗ് ഖാര പറഞ്ഞു.
അതേസമയം, ബാരാമുള്ളയിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എഞ്ചിനീയർ റാഷിദിനും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞില്ല. യുഎപിഎ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ഡൽഹി തിഹാർ ജയിലിലാണ് അദ്ദേഹം.