കൊടിക്കുന്നില്‍ സുരേഷ് സ്പീക്കർ സ്ഥാനാർഥി; ഇന്ത്യാ മുന്നണിയിൽ ഭിന്നത
Tuesday, June 25, 2024 5:36 PM IST
ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ സ്പീക്കർ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിൽ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ് തങ്ങളോട് ആലോചിച്ചില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നു.
കൊടിക്കുന്നില്‍ സുരേഷ് സ്ഥാനാര്‍ഥിയായി പത്രിക നല്കി വിവരം ടെലിവിഷനിലൂടെയാണ് അറിഞ്ഞതെന്നും തൃണമൂല്‍ കോണ്‍ഗ്രസുമായി ആരും ചര്‍ച്ച ചെയ്തില്ലെന്നും മുതിര്‍ന്ന ടിഎംസി നേതാവ് സുദീപ് ബന്ദോപാധ്യായ പറഞ്ഞു.
കൊടിക്കുന്നിലിന്റെ സ്ഥാനാര്‍ത്ഥിത്വം അറിഞ്ഞിരുന്നോയെന്ന് പാര്‍ട്ടി നേതാവ് ഡെറിക് ഒബ്രയാനും തന്നോട് ചോദിച്ചതായി ബന്ദോപാധ്യായ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അവസാന നിമിഷമാണ് മത്സരിക്കാൻ തീരുമാനിച്ചതെന്ന് കോൺഗ്രസ് നൽകുന്ന വിശദീകരണം.
സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ കൊടിക്കുന്നില്‍ സുരേഷിനെ പിന്തുണയ്ക്കണമോ എന്നത് പാര്‍ട്ടിയില്‍ ആലോചിച്ച് തീരുമാനിക്കും. കാരണം അത് പാര്‍ട്ടി തീരുമാനമാണെന്നും സുദീപ് ബന്ദോപാധ്യായ വ്യക്തമാക്കി.