സനാതന ധർമ പരാമർശം; ഉദയനിധി സ്റ്റാലിന് ജാമ്യം
Tuesday, June 25, 2024 2:51 PM IST
ബെംഗളൂരു: സനാതന ധർമ പരാമർശത്തിൽ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് ജാമ്യം. ബംഗളൂരൂവിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസിലാണ് ഉദയനിധിക്ക് ജാമ്യം ലഭിച്ചത്.
ജനപ്രതിനിധികൾക്കായുള്ള കേസുകൾ പരിഗണിക്കുന്ന ബംഗളൂരൂവിലെ കോടതിയാണ് ഉദയനിധിക്ക് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടിവെക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
2023 സെപ്റ്റംബര്‍ രണ്ടിനായിരുന്നു കേസിന് ആസ്പദമായ ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമര്‍ശം. സനാതനധര്‍മം മലേറിയയും ഡെങ്കിയും പോലെ നിര്‍മാര്‍ജനം ചെയ്യപ്പെടേണ്ടതാണ് എന്നായിരുന്നു പരാമര്‍ശം. ഇതിനെതിരെ രാജ്യത്തെ വിവിധ കോടതികളിൽ കേസുകൾ നിലനിൽക്കുന്നുണ്ട്.