തെ​ര​ഞ്ഞെ​ടു​പ്പു പ​രാ​ജ​യം; മു​ഖ്യ​മ​ന്ത്രി​യെ മാ​ത്രം കു​റ്റ​പ്പെ​ടു​ത്തു​ന്ന​തു ശ​രി​യ​ല്ലെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം
തെ​ര​ഞ്ഞെ​ടു​പ്പു പ​രാ​ജ​യം; മു​ഖ്യ​മ​ന്ത്രി​യെ മാ​ത്രം  കു​റ്റ​പ്പെ​ടു​ത്തു​ന്ന​തു ശ​രി​യ​ല്ലെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം
Monday, June 24, 2024 7:33 PM IST
കോ​ട്ട​യം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു പ​രാ​ജ​യ​ത്തി​ന്‍റെ പേ​രി​ല്‍ മു​ഖ്യ​മ​ന്ത്രി​യെ മാ​ത്രം കു​റ്റ​പ്പെ​ടു​ത്തു​ന്ന​തു ശ​രി​യ​ല്ലെ​ന്നും കൂ​ട്ടാ​യ ച​ര്‍​ച്ച​യും തി​രു​ത്ത​ലു​ക​ളു​മാ​ണ് ഉ​ണ്ടാ​കേ​ണ്ട​തെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം ​സ്റ്റി​യ​റിം​ഗ് ക​മ്മ​റ്റി യോ​ഗം. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ഇ​ന്ന​ലെ കോ​ട്ട​യ​ത്തെ സം​സ്ഥാ​ന ക​മ്മ​റ്റി ഓ​ഫീ​സി​ല്‍ ചേ​ര്‍​ന്ന് സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ങ്ങ​ളി​ല്‍ ഉ​ള്ള​തു​പോ​ലെ പ​രാ​ജ​യ​ങ്ങ​ളി​ലും കൂ​ട്ടു​ത്ത​ര​വാ​ദി​ത്വ​മാ​ണ് മു​ന്ന​ണി​യി​ലെ ഘ​ട​ക​ക​ക്ഷി​ക​ള്‍​ക്കു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന്‍റെ പേ​രി​ല്‍ മു​ഖ്യ​മ​ന്ത്രി​യെ മാ​ത്രം കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത് ശ​രി​യ​ല്ല. കൂ​ട്ടു​ത്ത​ര​വാ​ദി​ത്വ​വും കൂ​ട്ടാ​യ തി​രു​ത്ത​ലു​ക​ളു​മാ​ണു വേ​ണ്ട​തെ​ന്നും യോ​ഗ​ത്തി​ല്‍ അ​ഭി​പ്രാ​യ​മു​യ​ര്‍​ന്നു.

എ​ക്കാ​ല​വും ഇ​ട​തു​പ​ക്ഷ​ത്തോ​ടൊ​പ്പം അ​ടി​യു​റ​ച്ചു​നി​ന്നി​രു​ന്ന അ​ടി​സ്ഥാ​ന ജ​ന​വി​ഭാ​ഗ​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു​മു​ന്ന​ണി​യി​ല്‍​നി​ന്ന് അ​ക​ന്ന​ത് എ​ല്‍​ഡി​എ​ഫ് ഗൗ​ര​വ​മാ​യി കാ​ണ​ണം. സ​ര്‍​ക്കാ​രി​ന്‍റെ മു​ന്‍​ഗ​ണ​ന​ക​ളി​ല്‍ ആ​വ​ശ്യ​ങ്ങ​ളാ​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തു​വാ​ന്‍ ത​യാ​റാ​ക​ണം. മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ ക​ര്‍​ഷ​ക​രു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രി​ച്ച​ടി​യാ​യി.

ഭൂ​പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​ന്‍ രൂ​പീ​ക​ര​ണ​വും അ​തി​രൂ​ക്ഷ​മാ​യ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ള്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലെ പ​രി​ഹാ​ര നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്കാ​യി എ​ല്‍​ഡി​എ​ഫ് ഉ​പ​സ​മി​തി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​ട​തു മു​ന്ന​ണി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ തോ​മ​സ് ചാ​ഴി​കാ​ട​ന്‍, ഡോ. ​എ​ന്‍. ജ​യ​രാ​ജ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജ്, എം​എ​ല്‍​എ​മാ​രാ​യ ജോ​ബ് മൈ​ക്കി​ള്‍, പ്ര​മോ​ദ് നാ​രാ​യ​ണ്‍, സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<