നെറ്റ് ചോദ്യപേപ്പര്‍ ക്രമക്കേട്: സിബിഐ സംഘത്തിന് നേരെ ആക്രമണം
Sunday, June 23, 2024 8:59 PM IST
പാറ്റ്ന: ബിഹാറിലെ നവാഡ ജില്ലയില്‍ നെറ്റ് ചോദ്യപേപ്പര്‍ ക്രമക്കേട് അന്വേഷിക്കാനെത്തിയ സിബിഐ സംഘത്തെ ആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ നവാഡ പോലീസ് അറസ്റ്റ് ചെയ്തു.
ഒഎംആര്‍ പരീക്ഷയില്‍ സൈബര്‍ ക്രമക്കേടുകള്‍ നടന്നെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ജൂണ്‍ 18ന് നടത്തിയ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയിരുന്നു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.
നാഷണല്‍ സൈബര്‍ ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചത്. പരീക്ഷയുടെ സമഗ്രതയെ ബാധിച്ചെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്.